മറവൻതുരുത്ത്; ചെമ്പ്, ഉദയംപേരൂർ തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ അങ്കണവാടികൾക്ക് കളിപ്പാട്ട വിതരണത്തിലൂടെ മാതൃക കാട്ടിയിരിക്കുകയാണ് ലേക് മൗണ്ട് സ്കൂൾ ടീം.
കുട്ടികളുടെ സന്തോഷത്തിനും മാനസീകോല്ലാസത്തിനും പ്രാധാന്യം നൽകുന്ന അങ്കണവാടികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും.
മറവൻതുരുത്ത് ഒന്നാം വാർഡിലെ അങ്കണവാടിക്ക് കളിപ്പാട്ടങ്ങൾ നൽകിക്കൊണ്ട് പ്രിൻസിപ്പാൾ മിസ്സിസ് മായ ജഗൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ അനിരുദ്ധൻ, അങ്കണവാടി ടീച്ചർ മിസ്സിസ് ലതാ ഗോപകുമാർ, അദ്ധ്യാപകരായ മിസ്സിസ് രാധിക കൃഷ്ണൻ, മിസ്സിസ് ദീപ പ്രതാപ്, അങ്കണവാടി പ്രവർത്തകർ, രക്ഷകർത്താക്കൾ തുടങ്ങിയവരും പങ്കെടുത്തു.