ഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപി എംപിമാര്‍ തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
ഞാന്‍ സ്പീക്കറുമായി ഒരു കൂടിക്കാഴ്ച നടത്തി. ശീതകാല സമ്മേളനത്തിനിടെ ബിജെപി എംപിമാര്‍ എനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെന്നും രാഹുല്‍
പാര്‍ലമെന്റില്‍ ദിവസേനയുള്ള പ്രതിഷേധം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ച സാഹചര്യത്തില്‍ ലോക്സഭ പ്രവര്‍ത്തിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമെന്നും എന്നാല്‍ സഭ പ്രവര്‍ത്തിക്കാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.