കോഴിക്കോട്: നാദാപുരം സംസ്ഥാന പാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാതിരിപ്പറ്റ സ്വദേശി വേങ്ങോറ ബഷീറിനാണ് പരിക്കേറ്റത്. ഇയാള്‍ നാദാുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11നാണ് സംഭവം. നാദാപുരത്തേക്ക് പോവുകയായിരുന്ന ബഷീര്‍ സഞ്ചരിച്ച ബൈക്ക് റോഡിന് നടുവിലെ കുഴിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ബഷീറിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.