വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നതിന്റെ സൂചനയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം എന്‍ബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ലോക നേതാക്കളുമായി സൗഹൃദ സംഭാഷണം
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാന ലോക നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തിയിരുന്നു. പക്ഷേ ഇതുവരെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഇതുവരെയും ആശയവിനിമയം നടത്തിയിരുന്നില്ല.
അതിന് പകരം ചൈനക്കെതിരെ കടുത്ത നിലപാടുകളെടുക്കുകയായിരുന്നു ട്രംപ്. അതു കൊണ്ട് തന്നെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നു ചൈനയ്‌ക്കെതിരെ എന്ത് നിലപാട് എടുക്കുമെന്ന്. എന്നാല്‍ സാഹചര്യങ്ങളെയെല്ലാം തകിടം മറിയുകയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തലോടെ.
ഷിയുമായി വളരെ നല്ല ബന്ധം
‘എനിക്ക് പ്രസിഡന്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്. ഞാന്‍ ആശയവിനിമയം തുടരുന്നു’, എന്നായിരുന്നു തായ്വാന്‍ ആക്രമിക്കുന്നതിനായി തയ്യാറെടുക്കുന്ന ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി ട്രംപ് പറഞ്ഞത്.
തെരഞ്ഞെടുപ്പിന് ശേഷം ഷിയുമായി ബന്ധപ്പെട്ടോ എന്ന ചോദ്യത്തിന് ”ഞാന്‍ മൂന്ന് ദിവസം മുമ്പ് ആശയവിനിമയം നടത്തിയിരുന്നു” എന്നും ട്രംപ് മറുപടി നല്‍കി.
പക്ഷേ, എപ്പോഴാണ് ഷി ജിന്‍പിങ്ങുമായി ആശയവിനിമയം നടത്തിയതെന്നോ എന്തായിരുന്നു ചര്‍ച്ചയുടെ വിശദാംശങ്ങളോ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.