ഡല്‍ഹി: യുഎസില്‍ അദാനിക്കെതിരെ എടുത്ത കൈക്കൂലി ആരോപണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് റോസാപ്പൂവും ത്രിവര്‍ണ്ണ പതാകയും നല്‍കി രാഹുല്‍ ഗാന്ധി.
പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ രാജ്നാഥ് സിംഗ് കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും റോസാപ്പൂവും ത്രിവര്‍ണ്ണ പതാകയും നല്‍കാനായി അദ്ദേഹത്തെ സമീപിക്കുകയായിരുന്നു
അദാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അതെസമയം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനും കോടീശ്വരനായ ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
സോറോസ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന ഒരു സംഘടനയുമായി സോണിയക്ക് ബന്ധമുണ്ടെന്നാണ് ബിജെപി ആരോപണം.