എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗുമായി നാലംഗ സംഘം, സംശയം തോന്നി പരിശോധന; ഉള്ളിൽ 35 കിലോ കഞ്ചാവ്

കൊച്ചി: ട്രോളി ബാഗില്‍ കഞ്ചാവ് കടത്തിയ ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ എക്സൈസ് പിടിയിലായി. മൂന്ന് ട്രോളി ബാഗുകളില്‍ നിന്നായി പിടിച്ചെടുത്തത് മുപ്പത്തിയഞ്ച് കിലോ കഞ്ചാവ്.

ഇന്നലെ രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രോളികള്‍ നിറയെ കഞ്ചാവുമായെത്തിയ നാലംഗ സംഘം പിടിയിലായത്. സാമിന്‍ ഷേഖ്, മിഥുന്‍, സജീബ് മണ്ഡല്‍, ഹബീബുര്‍ റഹ്മാന്‍ എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. മൂര്‍ഷിദാബാദ് ജില്ലക്കാരാണ് നാലാളും.

Also Read: അമ്മായിയും മരുമോനും, ഒ‍ഡീഷയിൽ നിന്ന് പെരുമ്പാവൂരിലെത്തി വാടക വീടെടുത്ത് കച്ചവടം, കഞ്ചാവടക്കം പൊലീസ് പൊക്കി

കഞ്ചാവ് കൊണ്ടുവന്നത് ബംഗാള്‍ സ്വദേശികളെങ്കിലും ഇവര്‍ക്ക് പിന്നില്‍ മലയാളികളടങ്ങുന്ന സംഘവുമുണ്ടെന്നാണ് എക്സൈസ് കണ്ടെത്തല്‍. ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin