ചണ്ഡിഗഡ്: വൃദ്ധ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം 35 ലക്ഷം രൂപയും ഒന്നരക്കോടി രൂപയോളം വിലവരുന്ന സ്വര്‍ണവും കാറും വീട്ടുജോലിക്കെത്തിയവര്‍ കടന്നുകളഞ്ഞു. പരിക്കേറ്റ വൃദ്ധദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  സംഭവത്തില്‍ നേപ്പാള്‍ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. 
മകന്‍ പുറത്തുപോയ ശേഷം വൃദ്ധ ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് മറ്റ് രണ്ട് കുട്ടാളികളുടെ സഹായത്തോടെ പ്രതികള്‍ കവര്‍ച്ച നടത്തിയത്. വൃദ്ധ ദമ്പതികളുടെ മകന്‍ ഡല്‍ഹിയിലെ വ്യവസായിയാണ്. വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ജയപൂരിലേക്ക് പോയിരുന്നു. അന്നേദിവസം രാത്രി സഹോദരിയാണ് വീട്ടില്‍ കവര്‍ച്ച നടന്ന വവരം സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 
സ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ് കിടന്ന വയോധികരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീട്ടുജോലിക്കരായ നേപ്പാള്‍ സ്വദേശികളെ അടുത്തിടെയാണ് നിയമിച്ചതെന്നും വ്യവസായി പറഞ്ഞു. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *