തെലങ്കാന: ഭാരത് രാഷ്ട്ര സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) രംഗത്ത്.
പാര്‍ട്ടി ബിജെപിയുടെ കളിപ്പാവയാണെന്നും മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടിപിസിസി ആരോപിച്ചു.
ബിആര്‍എസിന് മൗലികതയില്ലെന്നും പകരം ബിജെപിക്കെതിരെ ഉറച്ച നിലപാടെടുക്കാതെ രാഹുല്‍ ഗാന്ധിയുടെ സംരംഭങ്ങളെ അനുകരിക്കുകയായിരുന്നുവെന്നും ടിപിസിസി വക്താവ് സയ്യിദ് നിസാമുദ്ദീന്‍ ആരോപിച്ചു. ഗാന്ധിഭവനില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മോദി-അദാനി കൂട്ടുകെട്ടിനെ നേരിട്ട് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ വാചാലനാകുമ്പോള്‍, ശ്രദ്ധ തിരിക്കാന്‍ അദാനി-രേവന്ത് ഭായ് ഭായ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് ബിആര്‍എസ് വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളാണ് സ്വീകരിക്കുന്നതെന്ന് നിസാമുദ്ദീന്‍ ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ബിആര്‍എസ് നേതാക്കള്‍ക്ക് ‘മോദി-അദാനി ഭായ് ഭായ്’ എന്ന് വിളിക്കാന്‍ ധൈര്യമില്ല? അവരുടെ മടി ബിജെപിയോടുള്ള അവരുടെ യഥാര്‍ത്ഥ കൂറ് കാണിക്കുന്നു
അഴിമതിക്കും കോര്‍പ്പറേറ്റ് പ്രീണനത്തിനുമെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തെ ബിആര്‍എസ് മനഃപൂര്‍വം തുരങ്കം വയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.