ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ ഇ പി ജയരാജന്റെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. എത്രയും വേഗം കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ്‌ കോടതിയോട്‌ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്.

‘ആത്മകഥയ്ക്ക് പരിപ്പുവടയും കട്ടൻചായയും എന്ന് പേരായിരിക്കില്ല’; രണ്ടോ മൂന്നോ ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഇ പി ജയരാജൻ

ബി.ജെ.പിയിൽ ചേരാൻ ജയരാജൻ നേതാക്കളുമായി ചർച്ച നടത്തിയെന്നും പിന്നീട് പിൻമാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍റെ പ്രസ്താവന. ഇത്‌ തനിക്ക്‌ മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച് ജയരാജൻ ജൂൺ 15ന്‌ കണ്ണൂർ കോടതിയിൽ ഹർജി നൽകി. ജൂലൈ 25 ന്‌ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ കേസ്‌ ഡിസംബറിലേക്ക്‌ മാറ്റി. ഈ നടപടിയും കേസ് നടത്തിപ്പിലെ കാല താമസവും തനിക്ക് പരിഹരിക്കാനാവാത്ത നഷ്ടവുമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ ഹർജി നൽകിയത്. 

മാടായി കോളേജ് നിയമനം: കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി ഡിസിസി; സതീശനെ കണ്ട് നേതാക്കൾ; പരാതിയുമായി രാഘവനും

 

 

 

By admin