കോഴിക്കോട്: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ നാലേകാല്‍ പവന് സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി കൊട്ടത്തറ ഉള്ളിശേരി വീട്ടില്‍ വിവേകി(31)നെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്.
വൈദ്യരങ്ങാടി സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. സ്വര്‍ണം വിറ്റശേഷം ആ പണം ഉപയോഗിച്ച് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രതി ആഡംബരജീവിതം നയിച്ചു വരികയായിരുന്നു.