ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയി ; യുവാവിനെ പിടികൂടി നാട്ടുകാർ

ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തി(28)നെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് കനകക്കുന്ന് പോലീസിനു കൈമാറിയത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിനു സമീപം വെച്ചാണ് ഇയാൾ തിരുമുടിയുമായി പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടത്. തുടർന്ന്, പ്രദേശവാസികളായ യുവാക്കൾ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. മൂലസ്ഥാനമായ വളളുകപ്പളളി കൊട്ടാരത്തിലാണ് തിരുമുടിയും കണ്ണാടി ബിംബവും സൂക്ഷിച്ചിരുന്നത്. രാത്രി ഒന്നരയോടെ സിമന്റുകട്ടകൊണ്ടിടിച്ച് പൂട്ട് പൊളിച്ചാണ് തിരുമുടിയും കണ്ണാടി ബിംബവും എടുത്തത്. പ്രതി ലഹരിക്കടിമയും മാനസികാസ്വാസ്ഥ്യം പ്രടിപ്പിക്കുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. 

ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ്, ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി, 24കാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

By admin