ബംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഡിസംബര്‍ 11 ന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തും. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബെംഗളൂരുവിലെ ബിജിഎസ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജനായ ഡോ.നവീന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം അഭിമുഖീകരിക്കുന്ന ഗുരുതരമായ നട്ടെല്ല് പ്രശ്നത്തെക്കുറിച്ചും ശസ്ത്രക്രിയാ ഇടപെടലിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ചും പറയുന്നുണ്ട്.
കടുത്ത നടുവേദന അനുഭവപ്പെട്ടിരുന്ന ദര്‍ശനെ നട്ടെല്ലിന് ഗുരുതരാവസ്ഥയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ദര്‍ശന് ഒക്ടോബര്‍ അവസാനം കര്‍ണാടക ഹൈക്കോടതി മെഡിക്കല്‍ കാരണങ്ങളാല്‍ ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യത്തിന്റെ ഒരു പ്രധാന വ്യവസ്ഥയെന്ന നിലയില്‍ ദര്‍ശന്റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നായിരുന്നു ആവശ്യം.