വിമാനത്തിന്റെ വിൻഡ്ഷീൽഡ് ഇടിച്ച് തകർത്ത് കോക്പിറ്റിലേക്ക് ചത്ത് വീണ് കഴുകൻ, ഒഴിവായത് വലിയ അപകടം; വീഡിയോ വൈറൽ
ആകാശത്ത് പക്ഷികളോ, പട്ടങ്ങളോ ഉണ്ടെങ്കില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും ടേക്ക് ഓഫിനുമുള്ള അനുമതി നിഷേധിക്കപ്പെടും. കാരണം അവ, വിമാനാപകട സാധ്യത കൂട്ടുമെന്നത് തന്നെ. വിമാനത്താവളങ്ങള്‍ക്ക് സമീപത്ത് മാലിന്യ നിക്ഷേപങ്ങളോ പട്ടം പറത്തലുകളോ അനുവദിക്കാത്തതും ഇതുകൊണ്ടാണ്. എന്നാല്‍, പറന്ന് പോകുമ്പോള്‍ എതിരെ ഒരു പക്ഷി വന്നാലോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ പൈലറ്റിന്റെ മനഃസാന്നിധ്യമായിരിക്കും യാത്രക്കാരുടെ ജീവിതം നിശ്ചയിക്കുക. അത്തരമൊരു സന്ദര്‍ഭത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍, പൈലറ്റിന്റെ ധൈര്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു.
ഇക്കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു സംഭവം. ബ്രസീലിലെ ആമസോണിലെ എൻവിറയിൽ നിന്ന് എയ്റുനെപെയിലേക്ക് പോകുന്ന ഒറ്റ എഞ്ചിന് വിമാനത്തിന്റെ വിന്‍ഡ്ഷീൽഡിലേക്ക് പറന്ന് വന്നിടിച്ചത് ഒരു ഭീമന് കഴുകന്. കഴുകന് ഇടിച്ചതിന് പിന്നാലെ വിന്‍ഡ്ഷീൽഡ് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കഴുകന് തത്സമയം തന്നെ ചത്തുപോയെങ്കിലും തകര്‍ന്നുപോയ വിന്‍ഡ്ഷീൽഡിലൂടെ അത് കോക്പിറ്റിനുള്ളിലേക്ക് തൂങ്ങിക്കിടന്നു. കോക്പിറ്റില്‍ പൈലറ്റുമാര്‍ക്ക് മുന്നിലായി കാഴ്ച മറച്ച് കൊണ്ട് ചത്ത് തൂങ്ങിക്കിടക്കുന്ന കഴുകനെ വീഡിയോയില്‍ കാണാം. ഒപ്പം, തകര്‍ന്ന വിന്ഡ്ഷീൽഡിനിടയിലൂടെ കോക്പിറ്റിലേക്ക് ശക്തമായ കാറ്റ് അടിച്ച് കയറുന്നു.
നടന്ന് പോകവെ പൊട്ടിത്തെറി, പിന്നാലെ നടപ്പാത തകർന്ന് യുവതി താഴേയ്ക്ക്; വീഡിയോ കണ്ടവർ ഞെട്ടി
In Brazil a vulture hit the windshield of a small plane.
Luckily the pilots and passengers safely landed right after the incident. pic.twitter.com/b033gE9rXD
— Thunder26 (@Thunder261) December 8, 2024
വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. പൈലന്റിന്റെ മനഃസാന്നിധ്യം യാത്രക്കാരുടെ ജീവന് രക്ഷിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്താവളത്തിന് സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് പറന്നിറങ്ങിയ കഴുകനാണ് അപകടത്തിന് കാരണമെന്ന് പൈലറ്റ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പൈലറ്റ് വളരെ ശാന്തനാണെന്നും അദ്ദേഹത്തിന്റെ മനഃസാന്നിധ്യം വലിയൊരു അപകടം ഒഴിവാക്കിയെന്നും കുറിച്ച സമൂഹ മാധ്യമ ഉപോയക്താക്കള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ഈ കാഴ്ച ഇനി വിമാനയാത്രയെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എനിക്ക് പേടി സ്വപ്നം സമ്മാനിക്കുമെന്നായിരുന്നു ഒരു കുറിപ്പ്. 30,000 അടി ഉയരത്തില്‍ പറക്കുമ്പോൾ പോലും പ്രകൃതി പ്രവചനാതീതമായിരിക്കുമെന്ന് മറ്റൊരു കാഴ്ചക്കാരന് ഓര്‍മ്മപ്പെടുത്തി. അതേസമയം പറക്കുന്ന വിമാനങ്ങളില്‍ പക്ഷികള്‍ ഇടിച്ച് കയറുന്നത് ഇതാദ്യ സംഭവമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘കിയ, ഫോക്സ് വാഗണ്‍, ഹോണ്ട….’; കാർ ബ്രാന്‍ഡുകള്‍ തിരിച്ചറിയുന്ന രണ്ട് വയസുകാരന് വീഡിയോ വൈറല്‍