ന്യൂയോര്‍ക്ക്: യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒ ബ്രയാന്‍ തോംസണെ കൊലപ്പെടുത്തിയ തോക്കുധാരിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
ടാക്സിക്കുള്ളില്‍ ഘടിപ്പിച്ച ഡാഷ്‌ക്യാമില്‍ പതിഞ്ഞ പ്രതിയുടെ രണ്ട് പുതിയ ഫോട്ടോകള്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു
ആദ്യ ഫോട്ടോയില്‍ തോക്കുധാരി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് സമീപം നടക്കുന്നതും രണ്ടാമത്തെ ചിത്രത്തില്‍ കാറിന്റെ പിന്‍സീറ്റിനും മുന്‍സീറ്റിനുമിടയിലുള്ള പാര്‍ട്ടീഷനിലൂടെ പുറത്തേക്ക് നോക്കുന്നതും കാണാം.
രണ്ട് ഫോട്ടോകളിലും നീല മുഖംമൂടി ഇയാള്‍ ധരിച്ചിരിക്കുന്നതായി കാണാം.
പോലീസ് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്ന് ഒരു ബാക്ക്പാക്ക് കണ്ടെടുത്തിരുന്നു. അതില്‍ ടോമി ഹില്‍ഫിഗര്‍ ജാക്കറ്റും മോണോപോളി പണവും അടങ്ങിയിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു
ഡിസംബര്‍ 4 ന് തോംസണെ വെടിവെച്ചുകൊന്നതിന് ശേഷം ഉടന്‍ തന്നെ അക്രമി ബസ്സില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പോയതായാണ് കരുതുന്നത്. ഇയാളുടെ പേര് ഇപ്പോഴും അജ്ഞാതമാണെന്ന് പോലീസ് പറയുന്നു.
വെടിവയ്പ്പ് നടന്ന് ഏകദേശം 45 മിനിറ്റിനുശേഷം ഒരു ബസ് സ്റ്റേഷനില്‍ പ്രതിയെ കണ്ടവരുണ്ടെന്ന് ന്യൂയോര്‍ക്ക് പോലീസിന്റെ ഡിറ്റക്ടീവ് മേധാവി ജോസഫ് കെന്നി പറഞ്ഞു.