ആഡംബര കാറിൽ രാസലഹരി വിൽപ്പന; പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലീസ്

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നാല് പ്രതികളിൽ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി സാദിഖിൻ്റെ  കാറും പൊലീസ് കണ്ടെത്തി.

പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ രാസ ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. പൊലീസിനെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് എസ്ഐക്ക് പരിക്കേറ്റിരുന്നു. വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീൻ എന്നിവരെയാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇവര്‍ ഓടിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Also Read:  കാറുകളുടെ എസ്കോർട്ടോടെ സഞ്ചാരം, ചാക്കുകെട്ടുകൾ മാറ്റിയ പൊലീസ് ഞെട്ടി; പിടികൂടിയത് 3500 ലിറ്റർ സ്പിരിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin