തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളില്‍ ഒന്നായ ശ്രീറാം ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ശ്രീറാം ഫിനാന്‍സ് ‘ഒന്നായി ഉയരാം’കാമ്പെയ്ന്‍ ആരംഭിച്ചു. ബ്രാന്‍ഡ് അംബാസിഡറായ ക്രിക്കറ്റ് താരം രാഹൂല്‍ ദ്രാവിഡാണ് ക്യാമ്പയിന്‍ ചിത്രത്തിലെ മുഖ്യ താരം. പരസ്പരബന്ധത്തിന്റെയും ഐക്യത്തിന്റെയും ശക്തി ഉയര്‍ത്തിക്കാട്ടി ഇന്ത്യയുടെ പ്രതീക്ഷകളുമായി പങ്കാളിയാകാനുള്ള ശ്രീറാം ഫിനാന്‍സിന്റെ പ്രതിബദ്ധതയാണ് കാമ്പെയ്ന്‍ പ്രതിഫലിപ്പിക്കുന്നത്.
ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ, അവരുടെ ശക്തി തിരിച്ചറിയാനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സഹായിക്കുകയെന്നതാണ് ക്യാമ്പയിന്റെ സന്ദേശം. പ്രശസ്ത നടന്‍ നസീറുദ്ദീന്‍ ഷാ ‘ഓരോ ഇന്ത്യക്കാരനൊപ്പം ഒന്നായ് ഉയരാം’ എന്ന പരസ്യചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ശബ്ദം നല്‍കി.
50 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ സിനിമയില്‍ അഭിനയവും സംവിധാനവും ചെയ്ത ഈ പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാര ജേതാവിന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ വിശിഷ്ട സംഭാവനകള്‍ക്ക് അനേകം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തെലുങ്ക് പതിപ്പിനായി അക്കാദമി അവാര്‍ഡ് ജേതാവ് കെ. എസ്. ചന്ദ്രബോസും തമിഴ് പതിപ്പിനായി പ്രശസ്ത ഗാനരചയിതാവ് മദന്‍ കാര്‍കിയും എഴുതിയ വരികളും കാമ്പെയ്നിന്റെ സവിശേഷതയാണ്.പരസ്യ ചിത്രം പ്രിന്റ്, ഡിജിറ്റല്‍, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ഔട്ട്ഡോര്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെയും ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. അടുത്ത രണ്ട് മാസത്തിനുള്ളില്‍, വിവിധ നഗര-ഗ്രാമീണ പ്രേക്ഷകരെ ലക്ഷ്യമാക്കി കാമ്പെയ്ന്‍ രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കും.
 ‘ഒന്നായ് ഉയരാം’ എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങളെ പിന്തുണച്ചു കൊണ്ട് ഒപ്പം നില്‍ക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തെ സൂചിപ്പിക്കുന്നതാണെന്ന് ശ്രീറാം ഫിനാന്‍സിലെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എലിസബത്ത് വെങ്കിട്ടരാമന്‍ പറഞ്ഞു.രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ശ്രീറാം ഫിനാന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *