പോഷകങ്ങൾ ധാരാളം അടങ്ങിയ മുന്തിരിങ്ങ (Grapes) ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റുകൾ മുന്തിരിങ്ങയിൽ ധാരാളമുണ്ട്. റെസ്‌വെറാട്രോൾ (Resveratrol) എന്ന ആന്റിഓക്സിഡന്റ് (Antioxidant) നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്.
ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളിൽനിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ, മുന്തിരിങ്ങയിൽ വിറ്റമിൻ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. നാച്വറൽ ഷുഗറും കലോറിയും മുന്തിരിങ്ങയിൽ അധികമായതിനാൽ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.  
മുന്തിരിങ്ങയിൽ ധാരാളമുള്ള ആന്റിഓക്സിഡന്റുകൾ കോശങ്ങളെ ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽനിന്നു സംരക്ഷിക്കുന്നു. ഇത് ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. മുന്തിരിങ്ങയിലെ ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദവും കുറയ്ക്കുന്നു. ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. 
 മുന്തിരിങ്ങയിലെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവാതം, ആസ്മ, ചിലയിനം കാൻസറുകൾ ഇവയിൽനിന്ന് സംരക്ഷണം നൽകുന്നു. റെസ്‌വെറാട്രോൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ മുന്തിരിങ്ങയിലുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നു. അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളിൽനിന്ന് സംരക്ഷണമേകുന്നു. 
മുന്തിരിങ്ങയിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനത്തിനു സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. മെച്ചപ്പെട്ട ഉദരാരോഗ്യം ഏകുന്നു.ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ മുന്തിരിങ്ങയിലുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയവയെ തടയുന്നു.മുന്തിരിങ്ങയില്‍ വിറ്റമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. അണുബാധകളെ അകറ്റി ആരോഗ്യമേകുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *