ലക്ഷ്യം 2027 നിയമസഭാ തെരഞ്ഞെടുപ്പോ? ഉത്തർപ്രദേശിലെ കമ്മിറ്റികൾ പിരിച്ചുവിട്ട് കോൺഗ്രസ്

ദില്ലി: ഉത്തർപ്രദേശിൽ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ട്  കോൺഗ്രസ്  ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് കമ്മിറ്റികൾ പിരിച്ചുവിട്ടത്. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തി, പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്താൻ പുതിയ കമ്മിറ്റികളെ തെരഞ്ഞെടുക്കാനാണ് നിലവിലെ കമ്മിറ്റികളെ പിരിച്ചുവിട്ടത്.

നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് കോൺ​ഗ്രസ് നേരിട്ടത്.  ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇൻഡ്യ മുന്നണിയിൽ തർക്കമുണ്ടായതിനെ തുടർന്ന് എസ്പിയുടെ സ്ഥാനാർഥികളാണ് മത്സരിച്ചത്.

കോൺ​ഗ്രസ് സജീവമായി പ്രചാരണ രം​ഗത്തുമുണ്ടായിരുന്നില്ല.  2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോൺ​ഗ്രസിന്റെ നവീകരണമെന്നാണ് സൂചന. ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അതിന്റെ കീഴിലുള്ള യൂണിറ്റുകളും ഖാർഗെ പിരിച്ചുവിട്ടിരുന്നു. 

Asianet News Live

By admin

You missed