ദമാം: സിസിടിവി ദൃശ്യങ്ങൾ മറ്റുള്ളവർക്ക് നൽകലും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യലും കുറ്റകരം. ബിൽഡിങ്ങിന്റെ പുറത്ത്, ബിൽഡിങ്ങിന്റെ അകത്ത് ഉള്ള ദൃശ്യങ്ങൾ പോലീസിന്റെ അനുമതി ഇല്ലാതെ മറ്റ് ആർക്കെങ്കിലും കൊടുക്കുകയോ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുകയോ ചെയ്താല്‍ ശിക്ഷാ നടപടിയും വൻതുക പിഴയും അടയ്ക്കേണ്ടിവരും.
റോഡില്‍ നടക്കുന്ന അപകടങ്ങൾ, ക്രിമിനൽവീഡിയോ ദൃശ്യങ്ങൾ, മറ്റുള്ളവരെ മോശക്കാരാക്കുവാൻ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്നിവ സോഷ്യൽ മീഡിയ വഴി പബ്ലിഷ് ചെയ്യുന്നതായി കണ്ടു തുടങ്ങി. സൈബർ നിയമപരമായ കുറ്റമായതുകൊണ്ട് ഇത് പ്രദർശിപ്പിക്കുന്ന വ്യക്തികളുടെ പേരിലും ഈ ദൃശ്യങ്ങൾ നൽകുന്ന വ്യക്തികളുടെ പേരിലും സൗദി അറേബ്യ സൈബർ നിയമ മന്ത്രാലയം നിയമനടപടി എടുക്കുകയും വൻപിഴ ഈടാക്കുകയും ചെയ്യും.
സിസിടിവി ദൃശ്യങ്ങൾ ഉള്ള ക്രിമിനൽ നടപടികളുടെ വീഡിയോ പുറത്തു വിടരുത് എന്നും വീഡിയോ പോലീസിന് മാത്രമേ നൽകാവൂ എന്നും സൗദി നിയമകാര്യാലയ മന്ത്രാലയം അറിയിച്ചു.