ഡല്‍ഹി: കുപ്രസിദ്ധ അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മേധാവി.
തീവ്രവാദസംഭവങ്ങളില്‍ ഉള്‍പ്പെട്ട സാഖിബ് നാച്ചന്‍ ഐഎസുമായുള്ള ബന്ധത്തിന്റെ പേരിലും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും ഇപ്പോള്‍ ജയിലിലാണ്. ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സുപ്രിംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് സാഖിബ് ഹാജരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ അമിക്കസ് ക്യൂറി മുഖേന അവതരിപ്പിക്കണമെന്ന് ഞങ്ങള്‍ നേരത്തെ ഉപദേശിച്ചിരുന്നു. നിങ്ങള്‍ക്ക് ഹിയറിംഗില്‍ ഹാജരാകാം.ജസ്റ്റിസ് സൂര്യകാന്ത് സാഖിബിനോട് പറഞ്ഞു. സാഖിബ് അമിക്കസ് ക്യൂറി മുഖേന തന്റെ കാര്യം വിശദീകരിക്കണമെന്ന് ജഡ്ജിമാര്‍ ഉപദേശിച്ചു. സാഖിബ് ഇത് സമ്മതിച്ചു. ഇതിന് പിന്നാലെ് കോടതി വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.
2023 ഡിസംബറിലാണ് സാഖിബ് നാച്ചനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തി ഐഎസ് ഭരണം സ്ഥാപിക്കാനായിരുന്നു അവരുടെ പദ്ധതി. നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) പ്രവര്‍ത്തകനായ സാഖിബ് നേരത്തെ രണ്ട് തീവ്രവാദ കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.