ടവേര ഓടിച്ചയാൾക്ക് ലൈസൻസ് കിട്ടി 5മാസം മാത്രം, കാർ തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാനായില്ല; എംവിഡി റിപ്പോർട്ട്

ആലപ്പുഴ: ആലപ്പുഴ കളർകോടിലുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിൻ്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ യാത്ര ചെയ്തത് അപകടത്തിൻ്റെ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. 

ടവേര വാഹനം ഓടിച്ചയാൾക്ക് ലൈലൻസ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ 
ഇയാൾക്ക് സാധിച്ചില്ല. വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആൻ്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓ‍ർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണീരോർമ്മ

https://www.youtube.com/watch?v=Ko18SgceYX8

By admin

You missed