കൊച്ചി: ശിവ് നാടാര്‍ ഫൗണ്ടേഷന്റെ മൂന്നാമത്തെ ഉന്നത വിദ്യാഭ്യാസ സംരംഭമായ ചെന്നൈ ശിവ് നാടാര്‍ യൂണിവേഴ്സിറ്റി, 2025 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. പരിവര്‍ത്തനാത്മക ഗവേഷണ യാത്ര ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ 2024 ഡിസംബര്‍ 13 നകം അപേക്ഷിക്കണം.
കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് & എന്‍ജിനീയറിംഗ്, ഇംഗ്ലീഷ്, കൊമേഴ്സ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു.
 ഈ മേഖലകളിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും കര്‍ക്കശമായ അക്കാദമിക്, ഗവേഷണ പരിശീലനത്തിലൂടെ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *