കൊച്ചി: ഇന്ത്യയിലെ മുന്‍നിര യൂസ്ഡ് കാര്‍ വിപണന സംവിധാനമായ സ്പിന്നി സച്ചിന്‍ തെണ്ടുല്‍ക്കറുമായുള്ള പങ്കാളിത്തത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം – സ്വീറ്റ് ഡിസംബര്‍ കാമ്പയിന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഡിസംബറില്‍ മൂന്നു കാറുകള്‍ സൗജന്യമായി ലഭിക്കാനും സച്ചിന്‍ തെണ്ടുല്‍ക്കറെ നേരിട്ട് കാണാനും അവസരം ഒരുക്കും.
തന്നെ സംബന്ധിച്ചടത്തോളം കാറുകള്‍ യാത്ര ചെയ്യാനുള്ള ഉപാധി മാത്രമല്ലെന്നും നിരവധി കഥകളും ഓര്‍മകളും വികാരങ്ങളും വഹിക്കുന്നവ കൂടിയാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ പറഞ്ഞു. കാറുകളോട് ജനങ്ങള്‍ക്കുള്ള ആഴത്തിലുള്ള ബന്ധമാണ് ഈ പങ്കാളിത്തത്തിലൂടെ തങ്ങള്‍ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂല്യങ്ങളിലും സുതാര്യതയിലും വ്യക്തിത്വത്തിലും അധിഷ്ഠിതമായി തങ്ങളുടെ മികവിനെ ശക്തമായി മുന്നോട്ടു കൊണ്ടു പോകാന്‍ സച്ചിനുമായുള്ള പങ്കാളിത്തം സഹായകമായെന്ന് സ്പിന്നി സ്ഥാപകനും സിഇഒയുമായ നീരജ് സിങ് പറഞ്ഞു.ഒരു വാഹനം സ്വന്തമാക്കുക എന്നതിനെ കൂടുതല്‍ അര്‍ത്ഥവത്തും എന്നെന്നും ഓര്‍മിക്കുന്നതുമാക്കുകയെന്ന സ്പിന്നിയുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് സ്വീറ്റ് ഡിസംബര്‍ കാമ്പയിന്‍.Video Link:- https://www.instagram.com/reel/DDE0trHTNAs/?igsh=Mzk2YnphazBzc3Bo