കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ ഉപദ്രവിച്ചത്. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയാണ് പരാതി നൽകിയത്. കുട്ടിക്ക് വൈദ്യ സഹായം നൽകി.അനാഥരായ കുട്ടികൾക്ക് ആശ്രയം നൽകുന്ന സ്ഥാപനത്തിൽ നിന്നാണ് മനസ് മരവിക്കുന്ന ക്രൂരത പുറത്തുവരുന്നത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ വേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന തൈക്കാട് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുറിവേറ്റതായി കണ്ടെത്തിയത്. നഖം കൊണ്ട് നുള്ളിയ പാട് ശ്രദ്ധയിൽ പെട്ടിരുന്നു. സ്വകാര്യ ഭാഗങ്ങളിലും മുറിവുമുണ്ട്. പിന്നാലെയാണ് മ്യൂസിയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആയമാരം ചോദ്യം ചെയ്യുന്നതിനിടയാണ് മൂവരും കുറ്റസമ്മതം നടത്തിയത്.
സംഭവത്തിന് പിന്നാലെ കഴിഞ്ഞയാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏഴോളം പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നുവെന്ന് അരുൺ ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. കർക്കശമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.https://eveningkerala.com/images/logo.png