വെജിറ്റേറിയനാണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വെജിറ്റേറിയനാണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പ്രോട്ടീനുകള്‍ ശരീരത്തിന് ഏറെ പ്രധാനമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം നല്‍കാനും രോഗ പ്രതിരോധശേഷി കൂട്ടാനും പ്രോട്ടീനുകള്‍ ആവശ്യമാണ്. 

വെജിറ്റേറിയനാണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വെജിറ്റേറിയന്‍ക്കാര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

പനീര്‍

100 ഗ്രാം പനീറില്‍ 18-20 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.  

പയറുവര്‍ഗങ്ങള്‍

പയര്‍, വെള്ളക്കടല, പൊട്ടുകടല, ചുവന്ന പരിപ്പ്, വന്‍ പയര്‍ എന്നിവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

ഗ്രീന്‍ പീസ്

100 ഗ്രാം ഗ്രീന്‍ പീസില്‍ അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

പീനട്ട്

100 ഗ്രാം പീനട്ട് അഥവാ നിലക്കടലയില്‍ 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  

ബദാം

100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

സീഡുകള്‍

ഫ്ലക്സ് സീഡ്, ചിയാ സീഡ് തുടങ്ങിയ വിത്തുകളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 
 

By admin

You missed