കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ പാല്‍ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം, വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നതും പരിഭ്രന്തി പടര്‍ത്തി. നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വന്ന പാല്‍വണ്ടി എതിര്‍ ദിശയില്‍ നിന്ന് വന്ന കാറുമായാണ് കൂട്ടിയിടിക്കുകയായിരുന്നു.