ഡല്‍ഹി: കൊള്ളപ്പലിശ കേസിലും ഗുണ്ടാസംഘവുമായുള്ള ബന്ധത്തിന്റെ പേരിലും അറസ്റ്റിലായ എഎപി എംഎല്‍എ നരേഷ് ബല്യനെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് എംഎല്‍എയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. 
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് നരേഷ് ബല്യാന്‍. ഡല്‍ഹിയിലെ ഒരു ബില്‍ഡറില്‍ നിന്നും മറ്റ് ആളുകളില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഗുണ്ടാനേതാവ് കപില്‍ സാംഗ്വാന്‍ എന്ന നന്ദുവിനോട് എംഎല്‍എ നിര്‍ദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പ് ബിജെപി പുറത്തുവിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ്.
കപില്‍ സാങ്വാന്‍ ഇരുപതിലധികം ക്രമിനല്‍ കേസുകളുള്ള പിടികിട്ടാപുള്ളിയാണ്. ഇയാള്‍ ഇപ്പോള്‍ ലണ്ടനില്‍ ഒളിവില്‍ താമസിക്കുന്നതായാണ് വിവരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെയില്‍ നിന്നാണ് ഇയാള്‍ ഇന്ത്യയിലെ പ്രവര്‍ത്തവനങ്ങള്‍ നിയന്ത്രിക്കുന്നത്.
അതേസമയം നരേഷ് ബല്യന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.
അതേസമയം ബിജെപിയുടെ ആരോപണങ്ങള്‍ തള്ളിയ നരേഷ്, തന്നെക്കുറിച്ച്  നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. 
നന്ദു എന്നറിയപ്പെടുന്ന കപില്‍ സാങ്‌വാനിനെതിരെ ഇരുപതിലധികം ക്രിമനല്‍ കേസുകളുണ്ട്. ഇയാളെ ദില്ലി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നന്ദു നിലവില്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ബല്യനെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *