എല്ലാം തകർന്ന ഒരു കുടുംബനാഥന്റെ നിസ്സഹായാവസ്ഥ വിളിച്ചോതുന്ന ഈ ദൃശ്യങ്ങൾ ആരുടേയും കണ്ണ് നനയിക്കാൻ പോന്നതാണ്..
അൽ ജസീറ എന്ന മാധ്യമത്തിൻ്റെ ഗാസയിലെ ബ്യുറോ ചീഫായ Wael al-Dahdouh എന്ന 53 കാരന് തൻ്റെ ഭാര്യ, മകൻ,മകൾ,കൊച്ചുമകൻ ഉൾപ്പെടുന്ന കുടുംബം ഒന്നാകെ ഇസ്രായേൽ ബോംബാക്രമണത്തിൽ നഷ്ടമായി. കുടുംബത്തിൽ അവശേഷിക്കുന്നത് ഒരു മകൻ മാത്രം. ഗുരുതരപരുക്കുകളോടെ രക്ഷപെട്ട ആ കുട്ടിയെയും ചിത്രത്തിൽ കാണാം.
കഴിഞ്ഞ നാളുകളിൽ ഗാസയിലെ ജനങ്ങളോട് തെക്കൻഗാസയിലേക്ക് നീങ്ങാൻ ഇസ്രായേൽ പട്ടാളം അന്ത്യ ശാസനം നൽകിയതിനെത്തുടർന്ന് വടക്കൻ ഗാസയിലെ Tal al-Hawa യിലായിരുന്ന തൻ്റെ കുടുംബത്തെ മുഴു വൻ നസ്രേത്തിലുള്ള ( Nuseirat) ഒരു അഭയാർത്ഥി ക്യാമ്പിൽ Wael al-Dahdouh തന്നെയാണ് കൊണ്ടുപോയി പാർപ്പിച്ചത്.
കുടുംബം ക്യാമ്പിൽ പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയോടെ അദ്ദേഹം തൻ്റെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ഗാസയിലേക്ക് പോയി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നസ്രേത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണം Wael al-Dahdouh യുടെ എല്ലാമെല്ലാമായിരുന്ന കുടുംബം തന്നെ ഇല്ലാതാക്കി.
ഗാസയിൽ ഇതുവരെ 23 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്..ഗാസയിലെ നിലവിലെ സ്ഥിതിയെപ്പറ്റി ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറഞ്ഞത് “Everyone here is a target. No place is safe,” എന്നാണ്..