ചിത്രത്തിന്റെ  രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ്  പൈങ്കുളം എന്നിവർ ചേർന്ന്‌ ചിത്രമാണിത്.
 ഡി യോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി. ഡി ബി അജിത് കുമാറിന്റെ വരികൾക്ക് ജോസി ആലപ്പുഴ സംഗീതം പകർന്നിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം പ്രസാദ്.  ചീഫ് അസോസിയറ്റ് ഡയറക്ടർ രതീഷ് ഷൊർണൂർ. അസോസിയേറ്റ് ഡയറക്ടർ സോനാ ജയപ്രകാശ്.മേക്കപ്പ് ബിനോയ് കൊല്ലം.
അഭിനേതാക്കൾ.സുധീർ കരമന, ദിനേശ് പണിക്കർ, നിയാസ് ബക്കർ, കോബ്ര രാജേഷ്, ഐഷ ബീന, ഗാത്രി വിജയ്, ഷിബിൻ ഫാത്തിമ, സതീഷ് പൈങ്കുളം, നസീർമുഹമ്മദ്.
 മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഹൃദയസ്പർശിയായ ജീവിത കഥ പുസ്തകം ആകുന്നു. *ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ടൈറ്റിൽ അതാണ് സൂചിപ്പിക്കുന്നത്. കണ്ടൽക്കാടുകളുടെ സംരക്ഷണവും കാൻസർ കാർന്നു തിന്നുന്ന ഒരു ഗ്രാമപ്രദേശവും,ഒപ്പം തന്നെ ക്യാൻസർ രോഗിയായ കുട്ടിയുടെ അതിജീവനവും ഇതൊക്കെ ചിത്രത്തിലൂടെ വരച്ചുകാട്ടപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം സമൂഹത്തിൽ എത്രമാത്രം വിപത്ത് ഉണ്ടാക്കുന്നു എന്നും ദൃശ്യവൽക്കരിച്ചിട്ടുണ്ട്. അതിമനോഹരമായ ഗാനങ്ങളുള്ള ചിത്രമാണിത്. നിരവധി മേളകളിൽ മത്സരിക്കുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകൾ എത്തുന്നതാണ്. പി ആർ ഒ എം കെ ഷെജിൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed