കുവൈറ്റ്: 45-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി കുവൈത്ത്. ഉച്ചകോടിക്ക് അടുത്ത ഞായറാഴ്ച കുവൈത്ത് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആരംഭിച്ച ‘ഭാവി ഗള്‍ഫിലാണ്’ എന്ന സമഗ്ര മാധ്യമ കാമ്പയിന്റെ മുദ്രാവാക്യം ആഴത്തിലുള്ള പ്രാധാന്യം നേടുന്നു.
എല്ലാവര്‍ക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള ജിസിസി അംഗരാജ്യങ്ങളുടെ സഹകരണ ശ്രമങ്ങളെ ഇത് പ്രതീകപ്പെടുത്തുന്നു. മാധ്യമ പ്രചാരണത്തിന്റെ കാതലായ സന്ദേശവും ഈ മുദ്രാവാക്യം നല്‍കുന്നു.
സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ മേഖല, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ എന്നിവയുമായി സഹകരിച്ചാണ് വാര്‍ത്താവിതരണ മന്ത്രാലയം ഈ മാധ്യമ പ്രചാരണം നടത്തുന്നത്.
ഗള്‍ഫ് ഉച്ചകോടിയെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും അതിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പൊതു സൗകര്യങ്ങളിലും റോഡുകളിലും സ്ഥാപിച്ചിരിക്കുന്ന ബില്‍ബോര്‍ഡുകള്‍, ലൈറ്റിംഗ് ഡിസ്‌പ്ലേകള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയും ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *