ചെന്നൈ: നേരെ ചൊവ്വെ സര്‍വീസ് നടത്തി നല്‍കിയില്ലെന്നാരോപിച്ച് ഷോറൂമിന് മുന്നില്‍ തന്റെ വാഹനം കത്തിച്ച് ഉടമ. ബുധനാഴ്ച ചെന്നൈയിലെ അമ്പത്തൂരിലെ ഷോറൂമിനു മുന്നിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമ കത്തിച്ചത്. തിരുമുല്ലൈവയല്‍ സ്വദേശിയായ പാര്‍ത്ഥസാരഥിയാണ്  പരാതിക്കാരന്‍.
1.80 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹം ആതര്‍ സ്‌കൂട്ടര്‍ വാങ്ങിയത്. വാഹനം വാങ്ങിയതുമുതല്‍ തുടര്‍ച്ചയായ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു, ഇത് മൂലം നിരവധി തവണ സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല.
ഷോറൂം ജീവനക്കാരില്‍ നിന്ന് ഉചിതമായ പ്രതികരണം ലഭിക്കാത്തതില്‍ മനംനൊന്ത് പാര്‍ത്ഥസാരഥി സ്‌കൂട്ടര്‍ ഷോറൂം പരിസരത്ത് കൊണ്ടുവന്ന് തീയിടുകയായിരുന്നു. സമീപവാസികള്‍ പെട്ടെന്ന് തീ അണച്ചു. വീഡിയോയില്‍, പാര്‍ത്ഥസാരഥി പോലീസുകാരോട് തന്റെ പരാതി പങ്കിടുന്നതും കാണാം.
സംഭവത്തെത്തുടര്‍ന്ന് ഷോറൂമിന് സമീപമുള്ള റോഡില്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.
ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും സര്‍വീസ് സെന്റര്‍ തന്റെ പരാതി അവഗണിച്ചതിനെ തുടര്‍ന്നാണ് താന്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്ന് പാര്‍ത്ഥസാരഥി പറഞ്ഞു.
ഷോറൂം ജീവനക്കാര്‍ ഇടപെട്ട് വിഷയം ഉടന്‍ പരിഹരിക്കാമെന്ന് പാര്‍ത്ഥസാരഥിക്ക് ഉറപ്പ് നല്‍കി. വാഹനം സമഗ്രമായ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *