ആശങ്കകൾക്ക് വിരാമം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി, സ്ഥിരീകരിച്ച് ഡിഎഫ്ഒ
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇവരെ നടന്നുവേണം കൊണ്ടുവരാൻ. ഇവരുടെ ആരോഗ്യാവസ്ഥ പ്രശ്നമല്ലെന്നാണ് ഡിഎഫ്ഒ അറിയിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് തിരിച്ചെത്തുമാണ് പ്രതീക്ഷിക്കുന്നത്. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്.