കോതമംഗലം: പശുക്കളെ തെരഞ്ഞ് വനത്തിൽ പോയ മൂന്ന് സ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളത്തുണ്ടായ സംഭവത്തിൽ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് ഇവർ വനത്തിലേക്ക് പോയത്. നാലിന് ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പോലീസ് നിഗമനം. പോലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.