തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുട്ടക്കാട് സ്വദേശി അഖില്‍, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര പോലീസാണ് ഇവരെ പിടികൂടിയത്. ഇന്നലെയാണ് സംഭവം.
ബൈക്കിലെത്തിയ ഇവര്‍ വാളുകൊണ്ട് ആക്രമണം നടത്തുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഗ്ലാസുകളാണ് തല്ലിത്തകര്‍ത്തത്. യുവാക്കള്‍ മദ്യലഹരിയിലായിരുന്നു ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.