വരത്തൻ, സുന്ദരിമുത്തി എന്നീ ജനപ്രിയ ഹ്രസ്വസിനിമകൾക്കു ശേഷം അഡോവിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന അടുത്ത രാഹുൽ രഘുവരൻ ചിത്രമാണ് വസുമതി. ജെകെ ഫിലിംസ് ന്റെ ബാനറിൽ ജയ് നായർ ആണ് നിർമാണം.
ആർത്തവ ആചാരങ്ങളാൽ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നതും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നതുമായ ഭ്രഷ്ടുകൾ മാനസികമായി വിചാരണചെയ്യുന്ന വസുമതിയെന്ന യുവതിയുടെ ചിന്തകളിലൂടെയും തീരുമാനങ്ങളിലൂടെയുമാണ് യാണ് വസുമതി എന്ന ഹ്രസ്വചിത്രം കടന്നുപോകുന്നത്. 
ആദിത്യ രഘു ആണ് വസുമതിയെ അവതരിപ്പിക്കുന്നത്, ടെക്നോപാർക്ക് പ്രതിധ്വനി നടത്തിവരുന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച നായികക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട് .
ശ്രീനിവാസ് അഭിനയ , ബേബി കല്യാണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിബിൻ ചന്ദ്രൻ, കണ്ണൻ ഗംഗ എന്നിവർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.
കളറിംഗ് : ബിബിൻ , എഡിറ്റിംഗ് : കിരൺ വിജയ് , മ്യൂസിക് : രതീഷ് വെള്ളായണി , പ്രൊഡക്ഷൻ കൺട്രോളർ : പ്രഭാത് ഭരത് , അസോസിയേറ്റ് : അഭിനന്ദ് , എഫെക്ട്സ് & മിക്സിങ് : ഷാബു ചെറുവല്ലൂർ ഡബ്ബിങ് : വിനോദ് ലാൽ
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *