കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികൾക്കായി കുവൈറ്റിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് (ആഭ്യന്തര/സ്വകാര്യ മേഖലകൾ) ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം), ഡിഎൽഒ എന്നിവയിലെ ഉദ്യോഗസ്ഥർ പ്രവാസി തൊഴിലാളികൾക്കായി കുവൈറ്റിലെ തൊഴിൽ നിയമങ്ങളെക്കുറിച്ചും ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്ന വിഷയത്തിൽ സംസാരിച്ചു.
കുവൈത്ത് അധികൃതരുമായി സംവദിക്കുന്ന ചോദ്യോത്തര സെഷനും നടന്നു. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാനുള്ള എംബസിയുടെ പ്രതിജ്ഞാബദ്ധത അംബാസഡർ ഡോ ആദർശ് സ്വൈക ആവർത്തിച്ചു.
കുവൈറ്റിലെ ഇന്ത്യൻ തൊഴിലാളികൾക്ക് പ്രസക്തമായ വിവിധ വശങ്ങൾ വിശദീകരിക്കുന്ന ഒരു അവതരണവും എംബസി ലേബർ ഓഫീസർ നടത്തി.