കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ മൃത​ദേഹം; തൃശൂർ വിരുപ്പാക്കയിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

തൃശൂർ: തൃശൂർ വിരുപ്പാക്കയിലെ യുവാവിൻ്റെ ഷോക്കേറ്റ് മരണം ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റല്ല മരണമെന്നും, യുവാവിൻ്റേത് ആത്മഹത്യയാണെന്നും പൊലീസ് പറഞ്ഞു. വിരുപ്പാക്ക സ്വദേശി ഷെരീഫ് (48) ആണ് മരിച്ചത്.

കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിലായിരുന്നു. വൈദ്യുതി ലൈനിലേക്ക് വയറിന്റെ അറ്റം ഘടിപ്പിച്ചു, തെങ്ങിന്റെ പട്ടയിൽ ചുറ്റി വൈദ്യുതി ലൈനിൽ തൊട്ടായിരുന്നു മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണെന്നുള്ള നി​ഗമനത്തിലെത്തുകയായിരുന്നു. യുവാവ് ഇലക്ട്രിക് വയർ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നുംആത്മഹത്യ പ്രവണതയുള്ള വ്യക്തിയാണെന്നും പൊലീസ് പറയുന്നു.  

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ യുവതിയുടെ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നും പുക, കണ്ടത് നാട്ടുകാർ, കത്തി നശിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

By admin