കുവൈറ്റ്: കുവൈത്തിലെ അര്‍ദിയ പ്രദേശത്തു 20 വയസുള്ള മകളെയും 60 വയസ്സുള്ള മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പോലീസും എമര്‍ജന്‍സി വിഭാഗവും വീട്ടില്‍ എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് ഒന്നിലധികം ദിവസം പഴക്കം ഉണ്ടെന്നു സ്ഥിരീകരിച്ചു.
പ്രാഥമിക പരിശോധനയില്‍ ബലം പ്രയോഗിച്ച ലക്ഷണങ്ങള്‍ ഇല്ലന്ന് ഫോറന്‍സിക് സ്ഥിതികരിച്ചു കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.