ചേര്‍ത്തല: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് ആറു വര്‍ഷം തടവും പിഴയും ശിക്ഷ. പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ഇല്ലത്ത് നികര്‍ത്ത് വീട്ടില്‍ സബിനെ(26)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ജഡ്ജി ശിക്ഷിച്ചത്.
മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ഉള്‍പ്പെടെയാണ് ശിക്ഷ. 2018 ഫെബ്രുവരിയിലാണ് സംഭവം.
ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചത് സ്റ്റേഷന്‍ ഓഫീസറായിരുന്ന വി.പി. മോഹന്‍ലാലാണ്. വനിതാ സെല്‍ സബ് ഇന്‍സ്പക്ടര്‍ ജെ. ലതയും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയനും അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മിയും ഹാജരായി.