മട്ടാഞ്ചേരി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ അഭിഭാഷക അറസ്റ്റില്‍. കോടതി ഉത്തരവടക്കം ഇവര്‍ വ്യാജരേഖയുണ്ടാക്കിയിരുന്നു. പാര്‍വതി എസ്. കൃഷ്ണനെയാണ് വഞ്ചനാക്കുറ്റത്തിന് പോലീസ് അറ്‌സറ്റ് ചെയ്തത്.
പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ റോഡില്‍ പാപ്പാളിപ്പറമ്പ് വീട്ടില്‍ പി.എ. ജൂഡ്‌സണ്‍ നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പുണിത്തുറ വില്ലേജ് 11.30 സെന്റ് സ്ഥലം, നിലം എന്നത് മാറ്റി പുരയിടമാക്കി തരാമെന്ന് പറഞ്ഞ് 2021 ഒക്‌ടോബറില്‍ 40000 രൂപ കൈപ്പറ്റി.
മൂന്നു വര്‍ഷമായിട്ടും തരം മാറ്റാതെ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒയുടെ കെയ്യോപ്പോടെയുള്ള ശിപാര്‍ശ കത്ത്, നോട്ടീസ്, ഹൈക്കോടതി ഉത്തരവ് എന്നിവ പരാതിക്കാരന് നല്‍കുകയായിരുന്നു. പിന്നീട് തുടര്‍നടപടികളില്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് ജൂഡ്‌സണ്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.