നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോൾ പ്രവാസി മരിച്ച നിലയിൽ

റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ചു. കോയമ്പത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലിൽ മരിച്ചത്. പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി കരുണൻ സുരേന്ദ്രനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 

ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. മരിച്ച സുരേന്ദ്രൻ ജുബൈലിലെ ഒരു കമ്പനിയിൽ ഡ്രൈവറായിരുന്നു. അതേ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആണ് കരുണൻ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. രാധയാണ്: ഭാര്യ. മകൾ: ഗോകില.

Read Also – ഇന്ത്യക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണം തട്ടിയെടുത്തു; പാകിസ്ഥാനി യുവാവ് സൗദിയില്‍ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin