അബുദാബി: ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് മൂന്നാം പതിപ്പ് ഇന്ന് തുടങ്ങി. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം. എമിറേറ്റ്‌സ് ന്യൂസ് വാം പങ്കാളിത്തത്തോടെ കൂടി അഡ്‌നോക് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ആഗോള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും.
മാധ്യമ മേഖലയിലെ ഭാവിയെക്കുറിച്ചും പുതുതലമുറ വാര്‍ത്തെടുക്കേണ്ട നൂതന സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും അത്യാധുനിക നവീകരണങ്ങളില്‍ തുടങ്ങുന്ന സുപ്രധാന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.