ഹൈദരാബാദ്: ബലാത്സംഗവും പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസില്‍ 23കാരനെ എല്‍ബി നഗറിലെ പ്രത്യേക സെഷന്‍സ് കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മഹേഷ് ആണ് പിടിയിലായത്. ഈ വര്‍ഷം ആദ്യം യാചരം പോലീസ് മഹേഷിനെ അറസ്റ്റ് ചെയ്തിരുന്നു.
25,000 രൂപ പിഴയും ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
അതെസമയം,രണ്ട് വിദേശ പാമ്പുകളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ ഷംഷാബാദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ബാങ്കോക്കില്‍ നിന്ന് വിമാനത്തില്‍ എത്തിയ യുവതികള്‍ ഒരു കൊട്ടയില്‍ പാമ്പുകളെ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ പാമ്പുകളെ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവയെ രക്ഷപ്പെടുത്തി.