കൊച്ചി: ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണറുടെ ഔദ്യോഗിക വാഹനമിടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാന്‍സീസാ(78)ണ് മരിച്ചത്.
നവംബര്‍ രണ്ടിന് പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. കൊച്ചി സിറ്റി ട്രാഫിക് കമ്മിഷണറായ അഷറഫിന്റെ ഔദ്യോഗിക വാഹനമാണ് ഫ്രാന്‍സീസിനെ ഇടിച്ചത്. അഷറഫാണ് വാഹനം ഓടിച്ചിരുന്നത്.
പരിക്കേറ്റ ഫ്രാന്‍സീസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അഷറഫ് തയ്യാറായിരുന്നില്ലെന്നും നാട്ടുകാര്‍ ഇടപെട്ടതോടുകൂടിയാണ് ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ അഷറഫ് ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു.