കോട്ടയം: തദ്ദേശ ഭരണത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന അധികാര മാറ്റങ്ങൾ മൂലമുണ്ടാകുന്ന അവമതിപ്പും ഭരണസ്തംഭനവും ഒഴിവാക്കാൻ ഇതര സംസ്ഥാന മാതൃകകൾ ഉണ്ടൊ എന്നു രാഷ്ട്രീയപാർട്ടികൾ കൂട്ടായി ആലോചിക്കണമെന്ന് രാഹുൽ ഗാന്ധി പ്രത്യേക താല്പര്യമെടുത്തു രൂപീകരിച്ച രാജീവ്ഗാന്ധി പഞ്ചായതീരാജ് സംഘടൻ ആവശ്യപ്പെട്ടു.
കോട്ടയം ജില്ലാ ചെയർമാൻ എ.കെ ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ടി.വി ഉദയഭാനു, മോഹൻ ഡി ബാബു തിരുവോണം വിജയകുമാർ, പീറ്റർ മ്യാലിപ്പറമ്പിൽ, സുഭാഷ് വൈക്കം, ആൻസമ്മ സാബു, ബോബി കെ മാത്യു, വർഗീസ് ആന്റണി, എൻ സി തോമസ് എം.ജി മണി തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാന്റുകളും ഫണ്ടുകളും കട്ട് ചെയ്യ്തു കീഴ് തട്ട് ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നത് ഭരണഘടന ഭേദഗതി ചൈയ്ത് അനുബന്ധ നിയമങ്ങളുണ്ടാക്കിയ കോൺഗ്രസ്ന് നോക്കിനിൽക്കാനാവില്ല എന്നു യോഗം വിലയിരുത്തി.