എടപ്പാൾ ദാറുൽ ഹിദായ ഇസ്ലാമിക് കോംപ്ല്സിന് ബഹ്റൈനിൽ കമ്മിറ്റി നിലവിൽ വന്നു. ദാറുൽ ഹിദായയൂടെ 45 ആoവാർഷികത്തോടനുബന്ധിച്ച് എല്ലാ ജി സി സി യിലും പുതിയ കമ്മറ്റി നിലവൽ വരുന്നതിൻ്റെ ഭാഗമായിട്ടാണ് “എടപ്പാൾ ദാറുൽ ഹിദായ ബഹ്റൈൻ ചാപ്റ്റർ” എന്ന് പേരിൽ അഡ്‌ഹോക്ക് കമ്മറ്റിക്ക് തുടക്കം കുറിച്ചത്.
ഓൺലൈൻ കോൺഫ്രൻസിൽ ഹിദായ സെക്രട്ടറി പി വി മുഹമ്മദ് മൗലവി ആണ് കമ്മറ്റി പ്രഖ്യാപിച്ചത്. ചീഫ് കോഡിനേറ്റർ ആയി നൗഫൽ പടിഞ്ഞാറങ്ങാടിയും, കോഡിനേറ്റർ മാർ ആയി ജശീർ മോറോളിയിൽ, റഫീഖ് പൊന്നാനി, ഉമ്മർ കുറ്റിപ്പുറം, കെ എച്ച് ബഷീർ കുമരനെല്ലൂർ, ഷമീർ കൊള്ളനൂർ, അബ്ദുൽ ലത്തീഫ് കുമരനെല്ലൂർ, അഷറഫ്, അശ്ഹറുദ്ധീൻ ആമയം എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ എം കെ ഫസല് റഹ്മാൻയു എ ഇ , മുനവ്വർ മാനിശേരി യു എ ഇ എന്നിവർ ആശംസകൾ നേർന്നു.
ദാറുൽ ഹിദായയിൽ നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന കുട്ടികളുടെ ബഹ്റൈനിൽ ഉള്ള രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ , സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികൾ ഹിദായ ബഹറൈൻ കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : നൗഫൽ : 34391041ജഷീർ . 35337234