പൊന്നാനി: ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഉന്നത വിജയം കരസ്ഥമാക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പൊന്നാനി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീല പെട്ടി ചുമന്ന് പൊന്നാനിയിൽ ആഹ്ളാദ പ്രകടനം നടത്തി.
വർഗീയതയ്ക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ ജനങ്ങൾ നൽകിയ വിധിയാണ് വൻഭൂരിപക്ഷത്തിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത്. ടി കെ അഷറഫ്, എൻ പി നബിൽ, കുഞ്ഞുമുഹമ്മദ് കടവനാട്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ഗംഗാധരൻ, കുഞ്ഞുമോൻ ഹാജി, എം രാമനാഥൻ, കെ വി സുജീർ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *