കോട്ടയം:  മണിമലയിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബോബിൻ ജോസ്(32) ആണ് എക്സൈസി​ന്റെ പിടിയിലായത്. 1.5 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.  
ശബരിമല സീസണിൽ ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാനാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഒൻപത് പാക്കറ്റ് ഒ.സി.ബി പേപ്പറുകളും പിടിച്ചെടുത്തു.
പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുനിൽ.എം.പി, റജികൃഷ്ണൻ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) രതീഷ്.പി.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ.എസ്.ശേഖർ എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *