തുടർച്ചയായി അഞ്ച് ദിവസത്തെ അവധി, 2 ദിവസം ശമ്പളവും കിട്ടും; ദേശീയ ദിനം കളറാകും, പ്രഖ്യാപിച്ച് ഈ എമിറേറ്റ്
ഷാര്‍ജ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അവധി. ഇതില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികള്‍ ശമ്പളത്തോട് കൂടിയ പൊതു അവധി ദിനങ്ങളാണ്.
ഡിസംബര്‍ നാല് ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ഷാര്‍ജയില്‍ വെള്ളി, ശനി, ഞായര്‍ എന്നീ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് പൊതു മേഖലയ്ക്ക് ആകെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിക്കുക. യുഎഇയില്‍ പൊതു, സ്വകാര്യ മേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക.
Read Also – ശമ്പളത്തോട് കൂടിയ അവധി, പ്രവാസികൾക്ക് സന്തോഷം; ആകെ 4 ദിവസം അവധി, പൊതു-സ്വകാര്യ മേഖലകൾക്ക് ബാധകമെന്ന് യുഎഇ