റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും തിരക്കു കൂടിയ സിറ്റിയായി മാറിയിരിക്കുകയാണ് റിയാദ് സിറ്റി. വിവിധ ജിസിസി രാജ്യങ്ങളിൽ നിന്നും വിവിധ മറ്റു രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ദിവസവും റിയാദിലേക്ക് എത്തുന്നത്.
പ്രധാനപ്പെട്ട ബിസിനസ് സെന്റർ റിയാദ് ആയി മാറുമ്പോൾ എല്ലാ രാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ആയിരക്കണക്കിന് ആൾക്കാർ എത്തുന്ന വാഹനങ്ങളും റിയാദ് നിരത്തുകളിൽ വളരെ യാത്ര ക്ലേശം സൃഷ്ടിക്കുന്നു.
ട്രാഫിക്കില്‍ കുടുങ്ങി മണിക്കൂറുകൾ എടുത്താണ് ഓരോ വാഹനങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. സൗദി ട്രാഫിക് അതോറിറ്റി തിരക്കുകൾ കുറയ്ക്കുന്നതിന് വേണ്ടി വിവിധ നിയന്ത്രണങ്ങൾ നടത്തുന്നുണ്ട്.
പുതിയ വിവിധ റോഡുകൾ ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിലും പുതിയ ബ്രിഡ്ജുകൾ വന്നെങ്കിലും തിരക്കുകളിൽ കുറവ് സംഭവിക്കുന്നില്ല. സ്കൂൾ സമയത്തും ഓഫീസ് സമയത്തും കൃത്യസമയങ്ങളിൽ എത്താതെ കുഴയുന്നവരുമുണ്ട്.
തിരക്കുകൾ കുറയ്ക്കുവാൻ ഉടനെ മെട്രോ ഓടിത്തുടങ്ങും എന്നും അധികൃതര്‍ അറിയിച്ചു. തിരക്കുകൾ കുറക്കുന്നതിന് പ്രൈവറ്റ് വാഹനങ്ങൾ ഒഴിവാക്കി സൗദി ട്രാൻസ്പോർട്ട് ബസ് സർവീസില്‍ യാത്ര നടത്തണമെന്നും എല്ലാ ഭാഗങ്ങളിലും ബസ് സർവീസ് നടത്തുന്നതായും മന്ത്രാലയം അറിയിച്ചു.